ചരിത്രവും ഐതിഹ്യകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണ് ശ്രീ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രം. ഐതിഹ്യങ്ങളോളം പഴക്കം പലയിടത്തും ക്ഷേത്ര ചരിത്രത്തിനില്ലെങ്കിലും വിശ്വാസങ്ങൾ അതിനും മേലെയാണ്. കേരളത്തിൽ പാലക്കാട്ട് ജില്ലയിൽ ചെര്‍പ്പുളശ്ശേരിയിലാണ് വിശ്വാസികൾക്ക് ആശ്രയമേകുന്ന ശ്രീ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വിശ്വാസങ്ങളും ആചാരങ്ങളും ഒട്ടേറെയുണ്ടെങ്കിലും ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത പുത്തനാല്‍ക്കല്‍ ദേവിയാണ്. മതാതീതമായ മാനവ സാഹോദര്യത്തിന്റെ കേദാരമായി വര്‍ത്തിക്കുന്ന ദൈവം ഈ നാടിന്റെ കാവല്‍ അമ്മയാണ്.