നിത്യനിദാന പൂജകള്‍ക്ക് അരിഷ്ടിച്ചിരുന്ന ഗതകാലമുണ്ടായിരുന്നു ക്ഷേത്രത്തിന്.അക്കാലത്ത് ഭക്തജനങ്ങള്‍ നല്‍കി വന്ന വെള്ളരി നിവേദ്യത്തില്‍ സംപ്രീതയായ ദേവി തനിക്ക് എല്ലാവര്‍ഷവും മകരമാസാന്ത്യത്തില്‍ പാലും വെള്ളരി നിവേദ്യം നല്‍കണമെന്ന് അരുളി ചെയ്തത്രേ.ഇന്നും കാളവേല ദിവസം രാവിലെ പാലും വെള്ളരി ദേവിക്ക് അര്‍പ്പിച്ച് പോരുന്നു.അന്നേ ദിവസം തട്ടകമക്കളെല്ലാം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുമെന്നാണ് വിശ്വാസം.പിറ്റേന്ന് മോഴിക്കുന്നത്ത് മനയിലേക്ക് ദേവി എഴുന്നെള്ളി തിരിച്ച് പോരുന്ന ദിവസമാണ് താലപ്പൊലിയായി കൊണ്ടാടുന്നത്. ഇന്ന് ത്രികാല പൂജയുണ്ട് ക്ഷേത്രത്തില്‍.പുലര്‍ച്ചെ അഞ്ചിന് നടതുറക്കും. സ്വയംവരമന്ത്ര പുഷ്പാഞ്ജലി ഉള്‍പ്പടെ വിവിധ പുഷ്പാഞ്ജലികള്‍, ദാരിക വധം പാട്ട്,കളംപാട്ട്,ഗുരുതി,ഉദയാസ്തമന പൂജ,പൂമൂടല്‍,അപ്പംമൂടല്‍,മംഗല്യപൂജ ഉള്‍പ്പടെ അമ്പത്തിരണ്ട് വഴിപാടുകളാണ് പ്രധാനമായും ദേവീ പ്രതീക്കായി ഭക്തര്‍ സമര്‍പ്പിക്കുന്നത്. ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശേഷാല്‍ പൂജാവഴിപാടുകളായ ഉദയാസ്തമന പൂജ,പൂമൂടല്‍,ഗുരുതി മംഗല്യ പൂജ,അപ്പം മൂടല്‍ ഗണപതിക്ക് എന്നിവയ്ക്ക് മുന്‍ കൂട്ടി ബുക്ക് ചെയ്യണം. സമര്‍പ്പിച്ച് തൃപ്തിപ്പെടുത്തി അനുഭവിക്കുന്ന ഏതൊരു കര്‍മ്മത്തിനും സുഖവും സന്തോഷവും നല്‍കാന്‍ കഴിയുമെന്ന തത്വശാസ്ത്രമാണ് ദേവീയെ ആചരണങ്ങളിലൂടെ ആചരിക്കുമ്പോള്‍ മക്കള്‍ക്കായി പകര്‍ന്ന് ലഭിക്കുന്നത്.